ബാലരാമപുരം: വാട്സ് ആപ്പില്‍ നിന്നും യുവതിയുടെ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് അയച്ച വിദ്യാര്‍ഥി പിടിയില്‍.ബാലരാമപുരം പെരിങ്ങമ്മല തെറ്റിവിള സ്വദേശി ബി.രജിന് (19)ആണ് പിടിയിലായത്. കോളജ് വിദ്യാര്‍ഥിയായ രജിനെ ബാലരാമപുരം പോലീസ് ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പിടികൂടിയത്. മൂന്ന് ദിവസം മുമ്പാണ് വീട്ടിനടുത്തുള്ള യുവതിയുടെ ചിത്രം വാട്സ് ആപ്പില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് യുവതിക്ക് അയച്ചു കൊടുത്തത്. പരിചയമില്ലാത്ത നമ്പരില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രമെത്തിയതില്‍ അസ്വസ്ഥയായ യുവതി സംഭവം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ബാലരാമപുരം എസ്ഐ എസ്.എം.പ്രദീപിന് പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരാളില്‍ നിന്നും നഷ്ടപ്പെട്ട സിമ്മിലാണ് മോര്‍ഫ് ചെയ്ത ചിത്രം അയച്ചതെന്ന് കണ്ടെത്തുകയായിരുന്നു.സിമ്മിന്റെ ഉടമയെ കണ്ടെത്തിയെങ്കിലും സിം കാര്‍ഡ് നഷ്ടപ്പെട്ട വിവരമാണറിയാന് കഴിഞ്ഞത്. പോലീസ് നിരവധി കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ വിദ്യാര്‍ഥിയെക്കുറിച്ചു സൂചന ലഭിച്ചത്.പ്രതി ഉപയോഗിച്ച മെബൈല്‍ ഫോണിന്റെ ഐഎംഎ നമ്പരും മറ്റും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പിടിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് കരുതിയാണ് ഇത്തരത്തില്‍ ഫോട്ടോ അയച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. മൊബൈലില്‍ ഏറെ പരിജ്ഞാനമുള്ള രജിന് ആദ്യം ചോദ്യം ചെയ്യലില്‍ തന്റെ സിമ്മല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിലാണ് സത്യം പറഞ്ഞത്.