ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ? വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്കിയ മറുപടി കേട്ട് സദസ് ഞെട്ടി

dillep-manju75പ്രമുഖ മലയാളി സംഘടനയുടെ വാര്‍ഷിക ആഘോഷ വേദിയിലായിരുന്നു ദിലീപിനോടുള്ള ചോദ്യവും താരത്തിന്റെ മറുപടിയും വന്നത്. കാനഡയിലെ ടൊറന്റോയാണ് വേദി. സദസരുടെ ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി പറയുന്നതിനിടെയാണ് ഒരു വീട്ടമ്മ അപ്രതീക്ഷിതമായി ചോദ്യമെറിഞ്ഞത്. മഞ്ജു വാര്യരെ കഷ്ടപ്പെടുത്താതെ ഇനിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചുകൂടെയെന്നായിരുന്നു ചോദ്യം. അപ്രതീക്ഷിത ചോദ്യത്തില്‍ ആദ്യം പകച്ചെങ്കിലും ദിലീപ് ഉടന്‍ തന്നെ സമനില വീണ്ടെടുത്തു.

ദിലീപിന്റെ മറുപടി ഇപ്രകാരമായിരുന്നു- ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ ചേച്ചി എന്തിന് ഇടപെടുന്നു. മറുപടിയില്‍ സംതൃപ്തയായ ചേച്ചിയെ പിന്നെ സമ്മേളന പരിസരത്തുപോലും കണ്ടിട്ടില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.

Related posts