കൊച്ചി: അന്വേഷണ മികവില്‍ ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള പോലീസ് സേനയെന്ന ഖ്യാതി പേറിയിരുന്ന കേരള പോലീസിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജിഷ വധക്കേസ്. ആദ്യം മുതല്‍തന്നെ പോലീസ് ഇക്കാര്യത്തില്‍ ഏറെ പഴി കേട്ടു. ഡല്‍ഹിയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിനു തുല്യമായ നിഷ്ഠൂരമായ കൊലപാതകമായിരുന്നു ജിഷയുടേതും.
മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു നടന്നു എന്നതുെകാണ്ടും വളരെപ്പെട്ടെന്നു തന്നെ മാധ്യമശ്രദ്ധയും രാഷ്ട്രീയ ശ്രദ്ധയും ആകര്‍ഷിച്ചു. ദേശീയ തലത്തില്‍തന്നെ വലിയ ചര്‍ച്ചയായി. ഇതോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു പോലീസ് രംഗത്തിറങ്ങി. കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസ് വീഴ്ച വരുത്തി യെന്നും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിച്ചെന്നും ആരോപ ണമുണ്ടായി.
എന്നാല്‍, ഇന്നു പിടിയിലാകും നാളെ പിടിയിലാകും എന്നൊക്കെ പറഞ്ഞാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ മൂന്നു പേരെ തിരിച്ചറിയല്‍ പരേഡിനായി മുഖം മൂടി മാധ്യമങ്ങള്‍ക്കു മുന്നിലൂടെ കൊണ്ടുപോയതും വിവാദമായി. തെരഞ്ഞെടുപ്പു കാലത്തു ജനത്തെ പറ്റിക്കാന്‍ പോലീസുകാരെ ത്തന്നെയാണ് ഇങ്ങനെ കൊണ്ടുപോയതെന്ന ആരോപണവുമാ യി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഇതോടെ വെട്ടിലായ പോലീസ് പിന്നെ കരുതലോടെയാണ് മുന്നോട്ടുനീങ്ങിയത്. ആദ്യം പുറത്തുവിട്ട രേഖാചിത്രം കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. അതോടെ പോലീസ് നാടിളക്കിയുള്ള അന്വേഷണത്തിലേക്കു നീങ്ങി.
ജിഷയുടെ നാട്ടുകാരെ മുഴുവന്‍ വിളിച്ചു രക്തസാമ്പിളുകളും വിരടലയാളവുമൊക്കെ ശേഖരിച്ചു. പക്ഷേ, പ്രതിയിലേക്കു മാത്രം എത്താനായില്ല. ഇതോടെ വിമര്‍ശന ശരങ്ങള്‍ രൂക്ഷമായി. നൂറു കണക്കിനു പോലീസുകാരാണ് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണരംഗത്തു സജീവമായിരുന്നത്. വിമര്‍ശനം ശക്തമായ തോടെ കേസ് അന്വേഷണം പോലീസിന് അഭിമാനപ്രശ്‌നം തന്നെയായി മാറിയിരുന്നു. അതേസമയം, പ്രതിയുടെ ഡിഎന്‍എ സാമ്പിളുകളും മറ്റും ജിഷയുടെ ശരീരത്തില്‍നിന്നു ലഭ്യമായി രുന്നതിനാല്‍ ശരിയായ പ്രതിയെ തന്നെ കണ്ടെത്തേണ്ട സാഹചര്യവുമായിരുന്നു.
പോലീസ് മാത്രമല്ല, മന്ത്രസഭയും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സമരങ്ങളും മുറയ്ക്കു നടന്നു. എന്നാല്‍, ഭരണം മാറി പുതിയ അന്വേഷണ സംഘം എത്തി യതോടെ അന്വേഷണം കുറെക്കൂടി ശാസ്ത്രീയമായി. വീടിനു സമീപത്തെ വളം ഡിപ്പോയിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങളും വീടിനു സമീപത്തുനിന്നു കിട്ടിയ ചെരിപ്പ് പരിശോധിച്ചപ്പോള്‍ കിട്ടിയ ഡിഎന്‍എ സാമ്പിളുകളും പോലീസിനു കൂടുതല്‍ പ്രതീക്ഷയേകി. പ്രതിയുടെ തന്നെയാണു ചെരിപ്പെന്നു വ്യക്തമായിരുന്നു.
ഈ ചെരിപ്പില്‍നിന്നു ജിഷയുടെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചതാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായിരിക്കാം പ്രതിയെന്ന നിഗമനത്തില്‍ പോലീസ് നേരത്തെ തന്നെ എത്തിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് ഇതര സംസ്ഥാനങ്ങളിലും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ചെരിപ്പു തന്നെ പ്രതിയിലേക്ക് എത്താനുള്ള വഴിയായി മാറിയത്. കുറ്റസമ്മതം നടത്തിയിട്ടു ണ്ടെങ്കിലും ശാസ്ത്രീയ പരിശോ ധന ഫലം വന്നതിനു ശേഷം സ്ഥിരീകരണംനല്‍കിയാല്‍ മതി യെന്ന നിലപാടിലാണു പോലീസ് നേതൃത്വം.