ഇനി പരീക്കുട്ടിമാര് ഇല്ല, പ്രണയം തകര്‍ന്ന അവസ്ഥയില്‍ കാമുകിയേ ഓര്‍ത്ത് പാടി പാടി നടക്കുന്ന കാമുകന്മാര് ഇനിയില്ലെന്നാണ് പുതിയ കണ്ടെത്തില്‍. പകരം ആസ്ഥാനത്തിന് അര്‍ഹയായി കറുത്തമ്മമാര്‍. പ്രണബന്ധമോ വിവാഹബന്ധമോ തകരുമ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത്് സ്ത്രീകളാണെന്നും പുരുഷന്മാരേക്കാള് ഇരട്ടി വേദനയാണ് ഇവര്ക്കുണ്ടാകുന്നതെന്നുമാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
ന്യൂയോര്‍ക്കിലെ ബിങ്്ഹാംടണ് സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് 96 രാജ്യങ്ങളില്‍ നിന്നായി 5707 പേരെ പഠനത്തിന് വിധേയരാക്കിയത്. ക്രെയ്ഗ് മോറിസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
വേര്‍പിരിയലിന്റെ വേദന മറക്കാന്‍ പുരുഷന്മാര്ക്ക് അധികസമയംവേണ്ട. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് ഏറെക്കാലം കഴിഞ്ഞാലും വേര്‍പിരിയലിന്റെ വേദന അവരെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഒരുപക്ഷെ ജീവിതകാലം മുഴുവനും വേര്‍പിരിയലിന്റെ വേദനയില്‍ കഴിഞ്ഞുകൂടുന്ന സ്ത്രീകളുമുണ്ട്. ഈ സാഹചര്യത്തോട് വെരുത്തപ്പടാതെ ചിലര്‍ ജോലി ഒഴിവാക്കും, മറ്റുചിലര്‍ പഠനം മതിയാക്കും, ചിലരാകട്ടെ ആത്മഹത്യയില്‍ വരെ അഭയം തേടുന്നവരുമുണ്ട്.