ഇനി സഞ്ചാരം ആത്മീയ പാതയിലൂടെ… മാനസാന്തരം വന്ന നീലച്ചിത്ര നടി ബുദ്ധമതം സ്വീകരിച്ചു

ningകൗമാരപ്രായമാണ് നീലച്ചിത്ര(പോണ്‍)നടിമാരുടെ വസന്തകാലം.  കൗമാരത്തില്‍ ഇവര്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കും. എന്നാല്‍ ഒരു പ്രായം കഴിയുമ്പോള്‍ ശരീരസൗന്ദര്യവും വഴക്കവും നഷ്ടപ്പെടുന്നതോടെ ഇവര്‍ ഇന്‍ഡസ്ട്രി വിടുന്നതും പതിവു കാഴ്ചയാണ്. ചിലര്‍ അശ്ലീല സിനിമ വിട്ട് മുഖ്യധാരാ ചിത്രങ്ങളിലേക്ക് കൂടുമാറുന്നു. ബോൡവുഡിലെ ഹോട്ട് താരം സണ്ണി ലിയോണ്‍ തന്നെ ഉദാഹരണം. ചിലര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തത്പരരാവുന്നു. മറ്റു ചിലര്‍ അശാന്തമായ ജീവിതം അവശേഷിപ്പിച്ച ഓര്‍മകളില്‍ നിന്നും മുക്തിനേടാന്‍ ആത്മീയതയില്‍ അഭയം തേടുന്നു.

തന്റെ മെയ് വഴക്കത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച തായ് പോണ്‍സ്റ്റാര്‍ നോങ് സ്റ്റാര്‍ ഇന്‍ഡസ്ട്രി വിട്ടതാണ് ഏറ്റവും പുതിയ വാര്‍ത്ത. 31കാരിയായ നോങ് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. ഇനി തന്റെ സഞ്ചാരം ആത്മീയ പാതയിലൂടെയാണെന്നു പ്രഖ്യാപിച്ച നോങ് പുതിയൊരു വ്യക്തിയാകുകയാണ് തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

70കാരനായ അമേരിക്കന്‍ ആര്‍ക്കിടെക്റ്റായ ഹരോള്‍ഡ് ജെന്നിംഗ്‌സ് ജൂനിയറാണ് നോങിന്റെ ഭര്‍ത്താവ്. കോടീശ്വരനായ ഹരോള്‍ഡിനെ 2012ലാണ് നോങ് വിവാഹം കഴിക്കുന്നത്. നോങിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയുണ്ട്. താന്‍ ഇന്‍ഡസ്ട്രി വിട്ടതോടെ ഭര്‍ത്താവ് തന്റെ ചിലവിനായി കൂടുതല്‍ പണം നല്‍കുന്നുണ്ടെന്നും നോങ് പറയുന്നു.

കേസരിന്‍ ചെയ്ച്ചാലര്‍പോള്‍ എന്നാണ് നോങിന്റെ യഥാര്‍ഥ പേര്. നോങ് നാറ്റ്, നാറ്റ് ചനപാ എന്നീ പേരുകളിലാണ് ഇവര്‍ അശ്ലീലതയുടെ ലോകത്ത് പ്രശസ്തയായത്. അശ്ലീല സിനിമകള്‍ തായ്‌ലന്‍ഡില്‍ നിയമവിരുദ്ധമാണ്. ഇതിന്റെ പേരില്‍ വിചാരണ നേരിടേണ്ടി വന്നതിനുശേഷമാണ് നോങ് പുതിയ പാത തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചൂടന്‍ ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുദ്ധിസം തന്റെ മനസു മാറ്റിയെന്നും താനിപ്പോള്‍ സന്തോഷവതിയാണെന്നും നോങ് പറയുമ്പോള്‍ ഒന്നൂടൊന്ന് ആലോചിച്ചിട്ടു പോരേ എന്നാവും ആരാധകരുടെ ചോദ്യം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും മുന്‍ വീഡിയോകളും കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രമേ ആരാധകര്‍ക്ക് ഇനി നിവൃത്തിയുള്ളൂ.

Related posts