ഇന്ത്യ @500 നാഴികക്കല്ലുകള്‍

fb-five

ഇന്ത്യയുടെ ആദ്യ ടെസ്റ്റ്് ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍. മത്സരത്തില്‍ ഇന്ത്യ തോറ്റു

1933

ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറി. ഇന്ത്യയില്‍ പര്യടനം നടത്തിയ ഇംഗ്ലണ്ടിനെതിരേ ലാലാ അമര്‍നാഥ് സെഞ്ചുറി നേടി. ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

1952

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. ഇന്ത്യയുടെ ആദ്യടെസ്റ്റ് വിജയമായിരുന്നു ഇത്.

1971

ഇന്ത്യ ആദ്യമായി വിദേശത്ത് ടെസ്റ്റ് പരമ്പര വിജയിച്ചു. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലായിരുന്നു ഇത്.

1986

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടെസ്റ്റ് ടൈയില്‍ കലാശിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ സമാന സംഭവമായിരുന്നു ഇത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റാണ് ടൈയില്‍ കലാശിച്ചത്.

1999

ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിലെ എല്ലാ വിക്കറ്റും സ്വന്തമാക്കിയ രണ്ടാമത്തെ ബൗളറായി അനില്‍ കുംബ്ലെ മാറി. പാക്കിസ്ഥാനെതിരേ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഈ നേട്ടം.

2001

ഈഡന്‍ ഗാര്‍ഡന്‍സില്‍ വിവിഎസ് ലക്ഷ്മന്റെ ഇതിഹാസ സമാനമായ ഇന്നിംഗ്‌സ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 281 റണ്‍സ് നേടിയ ലക്ഷ്മണ്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. ഹര്‍ഭജന്‍ സിംഗിന്റെ മികച്ച ബൗളിംഗും ഇന്ത്യക്കു തുണയായി.

2004

വിരേന്ദര്‍ സെവാഗിന് ട്രിപ്പിള്‍ സെഞ്ചുറി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്നത്.

2005

ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സുനില്‍ ഗാവസ്കറുടെ റിക്കാര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറികടന്നു.

2009

ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോര്‍ പിറന്നു. മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 726 റണ്‍സാണ് ഇന്ത്യ നേടിയത്.

2013

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചു.

2016

കാണ്‍പുരില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയുടെ 500-ാം ടെസ്റ്റ്.

Related posts