ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ബിംഗോ 10 ഇന്‍ഫോക്കസ് പുറത്തിറക്കി. 4299 രൂപയ്ക്ക് ലഭിക്കുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡീല്‍ ഓണ്‍ലൈന്‍ ഷോപ്പ് വഴിയാണ് വില്പന. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.
ഫീച്ചറുകള്‍ ഇങ്ങനെ: 4.5 ഇഞ്ച് എഫ്ഡബ്ല്യൂവിജിഎ ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ മീഡിയാടെക് പ്രോസസര്‍, 1 ജിബി റാം, 8 ജിബി സ്‌റ്റോറേജ് (64 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ്), ഡ്യുവല്‍ സിം, 2000 എംഎഎച്ച് ബാറ്ററി, 5 എംപി റിയര്‍ കാമറ, എല്‍ഇഡി ഫഌഷ്.
ബിംഗോ 21 (5,499 രൂപ), ബിംഗോ 20 (5,749 രൂപ), ബിംഗോ 50 (7,499 രൂപ) എന്നിവയാണ് ഈ സീരീസിലെ മറ്റു മോഡലുകള്‍.