തിരുവനന്തപുരം: നാളെ സരിത നായര്‍ പൊട്ടിക്കുമെന്നു പറഞ്ഞ ബോംബ് പൊട്ടുമോ ചീറ്റുമോ? രാഷ്ട്രീയവൃത്തങ്ങളില്‍ പുതിയ ചര്‍ച്ച ഉയര്‍ന്നിരിക്കുന്നു. ഇന്നലെ കോടതിയില്‍ ചില ഡിജിറ്റല്‍ പെന്‍ഡ്രൈവുകളും മറ്റും സമര്പ്പി ച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് വെള്ളിയാഴ്ച കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നു സരിത പറഞ്ഞത്.
താന്‍ പുറത്തുവിടുന്ന തെളിവുകള്‍ കേരളത്തിനു താങ്ങാന്‍ കഴിയുന്നത് ആയിരിക്കില്ലെന്നും സരിത മുന്നറിയിപ്പു സ്വരത്തില്‍ പറഞ്ഞിരുന്നു. താന്‍ വ്യക്തിപരമായി പറയേണ്ടെന്നു കരുതിയിരുന്ന ചിലതൊക്കെ വെളിപ്പെടുത്തേണ്ടി വരുമെങ്കിലും കാര്യമാക്കുന്നില്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. അതേസമയം, ബോംബ് പൊട്ടിക്കുമെന്നു മാസങ്ങളായി മാധ്യമങ്ങള്‍ക്കു മുന്നില്‍ സരിത വീമ്പു പറയുന്നതാണെന്നും ഒന്നും സംഭവിക്കുകയില്ലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ സമ്മര്‍ദതന്ത്രമോ ബ്ലാക്ക് മെയില്‍ തന്ത്രമോ ആയി സരിത രംഗത്തുവന്നിരിക്കുകയാണെന്നും ഇത്തരം കളികളൊന്നും ഇനി കേരളത്തില്‍ വിലപ്പോവില്ലെന്നും ഇവര്‍ പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ സരിതയുടെ വാക്കുകള്‍ക്കു വിശ്വാസ്യതയില്ല, ഇതിനകം നിരവധി ആരോപണങ്ങള്‍ സരിത ഉന്നയിച്ചെങ്കിലും ഒന്നിനും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പൊട്ടിക്കുമെന്നു പറയുന്ന ബോംബും നനഞ്ഞ പടക്കമായി മാറാനാണു സാധ്യതയെന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.
യുഡിഎഫ് കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കാ നായിരിക്കും സരിതയുടെ ശ്രമമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, സരിതയുടെ വെളിപ്പെടുത്തലുകളെ ഇടതുപക്ഷം ഏറ്റെടുക്കു മോയെന്ന കാര്യത്തിലും സംശയമുണ്ട്. വേണ്ടത്ര തെളിവുകളില്ലാത്ത ഇത്തരം ആരോപണങ്ങളെ ഏറ്റെടുത്തു പ്രചാരണം നടത്തിയാല്‍ തങ്ങള്‍ക്കു തന്നെ തിരിച്ചടിയായി മാറുമോയെന്ന ആശങ്കയും എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. സരിത പൊട്ടിക്കുമെന്നു പറഞ്ഞ ബോംബ് പൊട്ടിയശേഷം ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളുടെ തീരുമാനം.