ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കാവുമ്പായി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍, ദേശീയകൗണ്‍സില്‍ അംഗം സി.പി. സന്തോഷ്, ഇരിക്കൂര്‍ നിയോജകമണ്ഡലം സെക്രട്ടറി പി.കെ. മധുസൂദനന്‍, സിപിഎം ശ്രീകണ്ഠപുരം ഏരിയാസെക്രട്ടറി പി.വി. ഗോപിനാഥ്, അഡ്വ. എം.സി. രാഘവന്‍ എന്നിവരും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു.
പേരട്ട, കോളിത്തട്ട്, ഉളിക്കല്‍, ആലക്കോട്, തിമിരി, തേര്‍ത്തല്ലി, ഉദയഗിരി, കാര്‍ത്തികപുരം, കരുവഞ്ചാല്‍, നടുവില്‍, വഞ്ചിയംഭാഗങ്ങളിലാണ് ഇന്ന് പ്രചാരണം നടത്തുന്നത്. ഇവിടങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും ഇന്ന് സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിക്കും. പരസ്യപ്രചാരണം അടുത്ത ദിവസം തുടങ്ങും. നാലിന് വൈകുന്നേരം 4.30ന് ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കും. ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.