ഇരിട്ടിയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റ് മാടത്തിലിലേക്ക് മാറ്റുന്നു

knr-forestഇരിട്ടി: ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കാനായി പാലത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന വനംവകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് മാടത്തിലിലേക്ക് മാറ്റുന്നു.  ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിലവിലുള്ള പാലത്തിന് സമീപത്താണ് ഉള്ളത്. പുതിയപാലം നിര്‍മിക്കാന്‍ ഈ കെട്ടിടം പൊളിച്ചുമാറ്റണം. ഒരാഴ്ചക്കുള്ളില്‍ ഓഫീസ് മാറ്റം നിലവില്‍ വരും. മാടത്തിലില്‍ നേരത്തെ ആര്‍ടിഒ പരിശോധനാകേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിലേക്കാണ് ഓഫീസ് മാറ്റുന്നത്.

ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി ചെക്ക്‌പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത്് വകുപ്പിന്റെ കീഴിലെ കെഎസ്ടിപി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. വനംവകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍  പ്രധാനപ്പെട്ടതാണ് ഇരിട്ടിയിലേത്. പതിറ്റാണ്ടുകളായി കര്‍ണാടകയില്‍ നിന്നും വനം ഉത്പന്നങ്ങളും തടികളുമായി വരുന്ന വാഹനങ്ങള്‍ പരിശോധിച്ച് സംസ്ഥാന പെര്‍മിറ്റ് അനുവദിക്കുന്നത് അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നിന്നാണ്.

കൂടാതെ വനമേഖലയില്‍ നിന്നുള്ള കള്ളക്കടത്തും പരിശോധിക്കുന്നതും ഇവിടെ വച്ചാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക്‌പോസ്റ്റില്‍ ഒരു സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസറും രണ്ടു ബീറ്റ് ഓഫീസര്‍മാരും ഉണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയല്‍സംസ്ഥാനത്തുനിന്നും വന്‍തോതില്‍ തടികള്‍ റോഡ്മാര്‍ഗം കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. നികുതിവെട്ടിപ്പും അനധികൃത കടത്തലും തടയാന്‍ സഹായിച്ചത് അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധന ഒന്നുകൊണ്ട് മാത്രമായിരുന്നു.

Related posts