അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച പതിനഞ്ചുകാരനെ മര്‍ദിച്ചുകൊന്നു, കൊലപ്പെടുത്തിയത് വീട്ടിലേക്ക് ക്ഷണിച്ചശേഷം

murderമുംബൈ:  അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച പതിനഞ്ചുകാരനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചുകൊന്നു. നവി മുംബൈയിലാണ് സംഭവം. മന:സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. സ്വപ്‌നില്‍ സോനാവനാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ: പതിനഞ്ചുകാരനായ കൗമാരക്കാരനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. 16 വയസുള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൗമാരക്കാരനെ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയും കൗമാരക്കാരനും ബന്ധത്തില്‍ നിന്നു പിന്മാറാന്‍ കൂട്ടാക്കിയില്ല.

കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലപ്പെട്ട കൗമാരക്കാരന്റെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൗമാരക്കാരനെയും വീട്ടുകാരനെയും ക്ഷണിക്കുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ പോകുന്നവഴി സ്വപ്‌നിലിനെ മര്‍ദിച്ച് വഴിയില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വപ്‌നില്‍ ആശുപത്രിയിലെത്തുംമുമ്പ് കൊല്ലപ്പെട്ടു.

Related posts