ഇറാക്കില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ചാവേര്‍ സ്‌ഫോടനം: 29 പേര്‍ കൊല്ലപ്പെട്ടു

iraqബാഗ്ദാദ്: ഇറാക്കില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിന് 25 മൈല്‍ അകലെയുള്ള ഇസ്കന്‍ഡ്രിയ നഗരത്തിലാണ് സംഭവം. തെണ്ണൂറോളം പേര്‍ക്കു സ്‌ഫോടനത്തില്‍ പരിക്കേറ്റു. പലരുടേയും നിലഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയുമുയേര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്കന്‍ഡ്രിയ നഗരത്തില്‍ പ്രദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരമാണ് ചാവേര്‍ സ്‌ഫോടനം നടന്നത്. മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫി കൈമാറുന്നതിനിടെ കാണികള്‍ക്കിടയിലിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മേയര്‍ അഹമ്മദ് അല്‍ ഖഫാജി, ഷിയ നേതാവ് ഹസൗന്‍ ഹുസൈന്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇതിനിടെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയായിരുന്നു.

Related posts