മണ്ണാര്‍ക്കാട്: നിയമങ്ങള്‍ ലംഘിച്ച് മുണ്ടേക്കാട് കൊന്നക്കോടുനിന്നും ഇറിഗേഷന്‍ സ്ഥലത്തുനിന്നും മണ്ണെടുത്തവര്ക്കെതിരേ നടപടിയെടുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായ സ്ഥലത്തുനിന്നും അനധികൃതമായി മണ്ണെടുത്തുവെന്നാണ് ആരോപണം.ഇതിനെതിരേ ഡിവൈഎഫ്ഐയും സിപിഎമ്മും വിവിധ സാംസ്കാരിക സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.
ഈ സംഭവമുണ്ടായി ദിവസങ്ങളായിട്ടും ഇറിഗേഷന്‍ വകുപ്പ് പരാതി നല്‍കാന്‍പോലും തയാറാകുന്നില്ലത്രേ. ഇതിനെതിരേ പ്രതിഷേധം വ്യാപകമാണ്.കഴിഞ്ഞദിവസം ഡിെൈവഎഫ്ഐ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മണ്ണെടുക്കുന്നതിന് ശക്തമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പ്രാദേശിക ലീഗ് നേതാവിനെ സംരക്ഷിക്കുകയാണ് ഉദ്യോഗസ്ഥരെന്നും പറയപ്പെടുന്നു.