ഇവിടെ ഒരു ‘ദുരിതക്കെട്ട്.. റോഡിലെ വെളളക്കെട്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നു

KNR--VELLAKETTUമട്ടന്നൂര്‍: റോഡിലെ വെളളക്കെട്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നു. റോഡരികില്‍ മഴവെളളം ഒഴുകാന്‍ ഓവുചാല്‍ ഇല്ലാത്തതാണ് മിക്കയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇരിട്ടി-തലശേരി റൂട്ടില്‍ പഴശി, മെരുവമ്പായി, നിടുവേട്ടുംകുന്ന്, മട്ടന്നൂര്‍ കോടതിക്ക് മുന്നില്‍, പത്തൊന്‍മ്പതാം മൈല്‍, ചാവശേരി,  ഉളിയില്‍ എന്നിവിടങ്ങളിലും മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നാഗവളവ്, പാലയോട്, തെരൂര്‍ എല്‍പി  സ്കൂള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് റോഡിലുടെ മഴ വെളളം ഒഴുകുന്നത്.

വെളളം ഒഴുകി പോകുന്നതിന് നേരത്തെയുണ്ടായിരുന്ന ഓവുചാല്‍ മൂടപ്പെട്ടതാണ് വെളളം റോഡിലുടെ ഒഴുകാനിടയാകുന്നത്. ചില സ്ഥലങ്ങളില്‍ ഓവുചാല്‍ നികത്തി വീടുകളിലേക്ക് റോഡ് നിര്‍മിച്ചിട്ടുമുണ്ട്.  വെളളം റോഡില്‍ കെട്ടിക്കിടക്കുന്നത് കാരണം വാഹനങ്ങള്‍ ചെളി തെറിപ്പിക്കുന്നതായും കാല്‍നട യാത്രക്കാര്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. റോഡിലെ വെളളക്കെട്ട് റോഡ് തകരാനും കാരണമാകുന്നുണ്ട്. വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല.

Related posts