ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍നിന്നു അല്‍ ക്വാരിറ്റയിന്‍ നഗരം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

syrianഡമാസ്കസ്: സിറിയയിലെ അല്‍ ക്വാരിറ്റയിന്‍ നഗരം സിറിയന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍നിന്നു തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്. പുരാതന നഗരമായ പല്‍മീറയില്‍നിന്നു 120 കിലോമീറ്റര്‍ അകലെയുള്ള ഈ പട്ടണം കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതല്‍ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. പട്ടണത്തിന്റെ പ്രധാന മേഖലകള്‍ സിറിയന്‍ സൈന്യം കൈയടക്കിയെങ്കിലും കിഴക്കും തെക്കും മേഖലകളില്‍ പോരാട്ടം തുടരുകയാണെന്നു ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി മേധാവി റമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു.

റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങള്‍ അല്‍ക്വാരിറ്റയിനില്‍ 40 തവണ ആക്രമണം നടത്തി. നഗരത്തിന്റെ വിവിധപ്രദേശങ്ങളില്‍ ഐഎസ് കുഴിച്ചിട്ടിരിക്കുന്ന ബോംബുകള്‍ സൈന്യം നീക്കം ചെയ്യുകയാണെന്നും സനാവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞാഴ്ചയാണ് പുരാതന നഗരമായ പല്‍മീറയുടെ നിയന്ത്രണം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചത്. പല്‍മീറയില്‍ താവളം ഉറപ്പിച്ച ഐഎസ് ഭീകരര്‍ അവിടുത്തെ പുരാതനമായ പള്ളികളും മന്ദിരങ്ങളും മറ്റും ബോംബിട്ടു നശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പല്‍മീറയില്‍ അമ്പതോളം മൃതദേഹങ്ങളുള്ള കൂട്ടക്കുഴിമാടവും കണ്ടെത്തിയിരുന്നു.

Related posts