കൂത്തുപറമ്പ്: ഉറുമ്പുകള്‍ വലിയ അപകടകാരികളെല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഒരു കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ചു കൊ ണ്ടിരിക്കുന്നതിന്റെ ദുരനുഭവമാണ് കോട്ടയം തള്ളോട്ടെ എന്‍.കെ. രാജീവന്‍ പറയുന്നത്. കിണറ്റിലെ വെള്ളം മൂടത്തക്ക രീതിയില്‍ നുരഞ്ഞുപൊന്തുന്ന ഉറുമ്പുകളെ രാജീവന്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ട് 10 നാള്‍ പിന്നിട്ടു. എന്നിട്ടും പിന്നോട്ടില്ലെന്ന മട്ടില്‍ രാജീവന്റെ കിണറ്റില്‍ ഉറുമ്പുകള്‍ കൂടി കൂടി വരികയാണ്. ആദ്യം വീടിന്റെ തറച്ചു മരിലൂടെയായിരുന്നു ഉറുമ്പുകള്‍ വരിവരിയായി പോയിക്കൊണ്ടിരുന്നത്.
പിന്നീട് ഇവ കുളിമുറിയിലേക്കും കിണറിന്റെ ആള്‍മറയിലും മറ്റുമായി കൂട്ടം കൂട്ടമായി കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നെ കണ്ട കാഴ്ച കിണര്‍ വെള്ളത്തിനു മുകളിലായി നുരഞ്ഞു പൊന്തി നില്‍ക്കുന്നതാണ്. ആദ്യമൊക്കെ ബക്കറ്റിലാക്കി ഇവയെ പുറത്തെത്തിച്ച് വെള്ളം ശുദ്ധീകരിച്ചെങ്കിലും പിറ്റേ ദിവസത്തേക്ക് കിണറ്റിനകത്ത് ഉറുമ്പുകളുടെ എണ്ണം കൂടിവരികയായിരുന്നു. കയറില്‍ കെട്ടിയ തുണി കിണര്‍ വെള്ളത്തില്‍ ചുഴറ്റുകയും അപ്പോള്‍ തുണിയില്‍ ഒട്ടിപ്പിടിച്ച് നില്ക്കുന്ന ഉറുമ്പുകളെ പുറത്തെ ത്തിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ചുമരിലും മറ്റുമുള്ള ഉറു മ്പുകളെ നശിപ്പിക്കാന്‍ കീട നാ ശിനികളൊക്കെ പ്ര യോഗിച്ചെ ങ്കിലും ഫലമുണ്ടായില്ല. ഉറുമ്പുകള്‍ അടിഞ്ഞുകൂടി യതോടെ കിണര്‍ വെള്ളത്തിനും എണ്ണമയം അനുഭവ പ്പെട്ടു തുടങ്ങി. അതോടെ കിണര്‍ വെള്ളം ഉപയോ ഗിക്കുന്നത് പൂര്‍ണ മായും നിര്‍ത്തിവ ച്ചിരിക്കുകയാണ് ഈ കുടുംബം. സാധാരണ ഉറുമ്പുകളേക്കാള്‍ വലുപ്പ മുള്ളവയാണ് ഇവിടെ കാണപ്പെടുന്ന ഉറുമ്പുകള്‍. കിണറ്റില്‍ ഒഴികെ ഇരുട്ടാ കുന്നതോടുകൂടി മാത്രമേ ഇവ പ്രത്യക്ഷമാകുന്നുള്ളൂ. ആരോഗ്യ വ കുപ്പ് അധി കൃതരുടെ ഇട പെടലിലൂടെ പ്രശ്‌ന പരി ഹാരമാകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍.