ഇതു പോലൊരു ക്രൂരത ചെയ്യാന്‍ മനുഷത്വമുള്ള ആര്‍ക്കെങ്കിലും കഴിയുമോ?. ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ താഴേയ്ക്ക് വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയാണ്. മൃഗങ്ങളോടുളള ക്രൂരത വെളിവാക്കുന്ന ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വളരെ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് നായയെ വലിച്ചെറിയുന്നത്. ഇയാളുടെ സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നേരമ്പോക്കിന് വേണ്ടിയാണ് കൊടുംക്രൂരത ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഈ വീഡിയോ നടി അപര്‍ണ നായരും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും അപര്‍ണ പറയുന്നു. നായയോട് സമാനതകളില്ലാത്ത ക്രൂരതകാണിക്കുന്ന ആളെ കാണിച്ചുതരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഹ്യുമന്‍ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ പ്രതിഫലമായി നല്‍കും.