ലക്‌നോ: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപകന്‍ അറസ്റ്റില്‍. മുസാഫര്‍നഗറിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. രാം കുമാര്‍ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ക്ലാസിലെ കുട്ടികള്‍ക്ക് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
സംഭവം കുട്ടികള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.