ഉത്സവ ഘോഷയാത്രയ്ക്കിടെ ആക്രമണം: രണ്ടു പ്രതികള്‍ അറസ്റ്റില്‍

ktm-arrestനെടുമങ്ങാട്: മന്നൂര്‍ക്കോണം മുതിയന്‍കാവ് നീലേശ്വരി ദേവീക്ഷേത്ര ഉത്സവ ഘോഷയാത്ര അലങ്കോലപെടുത്താന്‍ ശ്രമിച്ചതുചോദ്യം ചെയ്തവരെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചെറുവക്കാവ് നിഥിന്‍ ഭവനില്‍ സഹോദരങ്ങളായ ഒന്നാം പ്രതി എസ്.നിഖില്‍ (19), രണ്ടാം പ്രതി എസ്.നിഥിന്‍ (22) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റു ചെയ്തത്. ഉത്സവ ഘോഷയാത്ര വരവേ മദ്യലഹരിയില്‍ ഡാന്‍സ് കളിച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെ തടയാന്‍ തുനിഞ്ഞവരെ കമ്പികഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്നു ഇവര്‍. ഈ കേസിലെ മൂന്നും നാലും പ്രതികളായ പുള്ളികോണം സ്വദേശി രാഹുല്‍ (21), ആട്ടുകാല്‍ സ്വദേശി വിനോദ് (26) എന്നിവരെ സംഭവം നടന്ന അന്നുതന്നെ വലിയമല എസ്‌ഐ ബി.കെ.അരുണും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഒന്നും രണ്ടും പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും കോടതി നിര്‍ദേശ പ്രകാരം സ്റ്റേഷനില്‍ എത്തി അറസ്റ്റു വരിക്കുകയുമായിരുന്നു. കമ്പി കഷ്ണം കൊണ്ടുള്ള അടിയില്‍ തലപൊട്ടിയ എസ്.മണികണ്ഠന്‍(48) ചികിത്‌സയിലാണ്. നിഖിലും നിഥിനും അടിപിടി കേസുകളില്‍ പ്രതികളായി ആര്യനാട് പൊലീസില്‍ ഇപ്പോഴും കേസുകള്‍ നിലവിലുണെ്ടന്നും പോലീസ് അറിയിച്ചു.

Related posts