ഉമ്മന്‍തോമസിനും കുടുംബത്തിനും കഠിനാധ്വാനത്തിലൂടെ നൂറ് മേനി വിളവെടുപ്പ്

KLM-UMMANTHOMASപത്തനാപുരം: കഠിനാധ്വാനത്തിലൂടെ  ഉമ്മന്‍ തോമസും കുടുംബവും നേടിയത് നൂറ്‌മേനി വിളവ്. ഏനാദി മംഗലം പഞ്ചായത്തില്‍ പുതുവല്‍ തേക്കില്‍ വീട്ടില്‍ ഉമ്മന്‍തോമസിനും ഭാര്യ എലിസബത്തിനും  കൃഷിക്കാര്യം സ്വന്തം കുടുംബകാര്യമാണ്.വീട്ട് മുറ്റത്തെ അഞ്ച് സെന്റ് സ്ഥലത്ത് ഇവര്‍ വിളയിക്കാത്ത പച്ചക്കറികള്‍ ഇല്ല. നഷ്ടകണക്കുകള്‍ നിരത്തി മിക്ക കര്‍ഷകരും കൃഷിയില്‍ നിന്നും പിന്‍മാറുമ്പോഴാണ് വെയിലും മഴയും വക വയ്ക്കാതെ സ്വന്തം മെയ്കരുത്തില്‍ മണ്ണിനോട് ഇടപഴകി കൃഷിയില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാമെന്ന് ഇവര്‍ തെളിയിച്ചത്.മൂന്ന് വര്‍ഷം മുന്‍പാണ് കൃഷിയിലേക്ക് തിരിഞ്ഞത്.

ആദ്യംപാവലാണ് പരീക്ഷിച്ചത്.മികച്ച വിളവ് ലഭിച്ചതോടെ തുടര്‍ന്ന് പാവല്‍ പന്തലിനടിയില്‍ ചീരയും ഗ്രോബാഗില്‍ വഴുതനയും നട്ടു.പീന്നിട് പാവലിനിടയില്‍ തന്നെ കോവലും കൃഷി ചെയ്തു.ഓരോ തവണയും ഓരോ ഇനങ്ങളും മാറിയാണ് കൃഷി.പൂര്‍ണ്ണമായും ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.ചുരുങ്ങിയ കാലം കൊണ്ട് 100 കിലോ പയറും 90 കിലോ പടവലവും പാവലുമെല്ലാം ഇവിടെനിന്നും വിപണിയിലെത്തിയിട്ടുണ്ട്.

വിഷാംശം ഇല്ലാത്ത പച്ചക്കറി പ്രദേശവാസികള്‍ക്കും കടകളിലേക്കുംനല്‍കനാകുമെന്നതും മനസിന് സംതൃപ്തി തരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ വേനല്‍ ശക്തമായിരുന്നതിനാല്‍ കാര്‍ഷിക പ്രവര്‍ത്തന ങ്ങള്‍ക്കാവശ്യമായ ജലം ലഭിച്ചിരുന്നില്ല. സമീപത്തായുള്ളജലാശയങ്ങളെല്ലാം വറ്റിവരണ്ട നിലയിലായിരുന്നു. സമീപത്ത് നിര്‍മ്മിച്ച കിണറ്റില്‍ നിന്നും ജലം പൈപ്പ് വഴി എത്തിച്ചാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്.

മക്കളായ ആല്‍വിനും ആല്‍ഫിയുംകാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാറുണ്ട്. എന്നാല്‍ കൃഷിയ്ക്കാവശ്യമായ വെള്ളമെത്തിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല എന്നതാണ് ഇവരുടെ പരാതി.

Related posts