കോഴിക്കോട്: വി.എസ്. അച്യുതാനന്ദന് തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോയെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. വി.എസ്. ഉയര്‍ത്തിയിരുന്ന നിലപാടില്‍ നിന്നും അദ്ദേഹമിപ്പോള്‍ പിന്തിരഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്. വി.എസ്. പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്ന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇതു വരെ പരിഹരിച്ചിട്ടില്ല. വി.എസ്. ഉയര്‍ത്തിയ എല്ലാ വാദങ്ങളും പാര്‍ട്ടി തള്ളുകയാണുണ്ടായത്. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന് വി.എസ്. പൂര്‍ണമായും കീഴടങ്ങി കഴിഞ്ഞു.
വി.എസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിനാണ് ടി.പി. ചന്ദ്രശേഖരന് വധിക്കപ്പെട്ടതെന്നും രമ പറയുന്നു. ഒരു ബദല്‍ ഇടതു പക്ഷ രാഷ്ട്രീമാണ് ആര്‍എംപി മുന്നോട്ട് വച്ച്ത്. ഈ നിലപാടില്‍ വെള്ളം ചേര്‍ക്കാതെ തന്നെ ആര്‍എംപി മുന്നോട്ട് പോകും. മുതലാത്തത്തിനോട് ഒരുതരത്തിലുമുള്ള സന്ധി ആര്‍എംപിക്ക് ഉണ്ടാവില്ല. തങ്ങളുടെ നിലപാട് ടി.പി. മുന്നോട്ട് വച്ച ആശയം തന്നെയാണ്. തന്റെ നിലപാടില്‍ നിന്നും ടി.പി. ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും രമ വ്യക്തമാക്കി.