വീടുകളില്‍ നാം കോഴികളെയും താറാവുകളെയും വളര്‍ത്താറുണ്ട്. എന്നാല്‍ ഇവയെയൊന്നും നമ്മുക്കൊപ്പം പുറത്തുകൂടി കറങ്ങി നടക്കാറില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ ലീഡ്സിലുള്ള എമ്മ സ്റ്റന്വേര്ത്തിന്റെ താറാവ് സ്കൂളിലും, പാര്‍ക്ക്, നീന്തല്‍ കുളം, പബുകളിലും എന്നുവേണ്ട ബസില്‍ വരെ യാത്ര ചെയ്യും.
എമ്മയുടെ താറാവിനു മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട്. ഇവന് ഇരട്ടയാണ്. ഇരട്ടയോ അതെങ്ങനെയെന്നു ചിന്തിക്കുന്നുണ്ടാക്കും.
എമ്മ താറാവിനെ അടയിരുത്തിയെങ്കിലും മുട്ട വിരിയുന്നതിനു മുന്‍പുതന്നെ താറാവിന്റെ അമ്മ ചത്തുപ്പോയിരുന്നു. പിന്നീട് എതാനും മുട്ടകള്‍ എമ്മ ഇന്ക്യൂബെറ്ററിന്റെ സഹായത്തോടെ വിരിയിച്ചു. മുട്ടകള്‍ വിരിയിക്കുന്നതിനുമുന്പു ഫെര്‍ട്ടിലിറ്റി ടെസ്റ്റുകള്‍ക്കു വിധേയമാക്കിയപ്പോളാണ് ഒരു മുട്ടയ്ക്കകത്തു രണ്ടു ഭ്രൂണമുണ്ടെന്നു കണ്ടെത്തിയത്. ഈ മുട്ട വിരിയുകയും രണ്ടു കുഞ്ഞുങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഒരു കുഞ്ഞു നാലു ദിവസം മാത്രമാണു ജീവിച്ചിരുന്നത്.
ഇപ്പോള്‍ അഞ്ച് ആഴ്ച്ച പ്രായമുള്ള താറാവാണു ഈ സാഹത്തിനൊക്കെ മുതിരുന്നത്. കക്ഷിക്കു എവിടെയെങ്കിലും തന്നെയിരിക്കുന്ന കാര്യം വലിയ പ്രയാസമാണ്. ഇങ്ങനെ ഉലകം ചൂറ്റും വാലിഭനായി നടക്കുന്നതിലാണു ഇവനു താല്പര്യം. എമ്മയുടെ മാതാപിതാക്കളുടെയും മൂന്നു സഹോദരങ്ങളുടെയും കൂടെയാണു ഇവന് പുറത്തുകൂടി കറങ്ങി നടക്കുന്നത്. പുറത്തുകൂടി നടക്കുമ്പോള്‍ എമ്മ താറാവിനു എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുവരുത്താറുണ്ട്. ഷോപ്പുകളില്‍ വരുമ്പോള്‍ താറാവ് പുറത്തുകാത്തിരിക്കാറാണു പതിവെന്നും സഹോദരങ്ങള്‍ക്കൊപ്പമാണു താറാവ് സ്കൂളില്‍ പോകുന്നത് എമ്മ സ്റ്റന്വേര്ത്ത് പറയുന്നു.