61 വർഷത്തെ സാങ്കേതിക കുരുക്ക് അഴിഞ്ഞു; കർഷകരുടേത് വനഭൂമി അല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്; പെരുമ്പട്ടിയിലെ 500 കുടുംബങ്ങൾക്ക് ആശ്വാസം

പെ​രു​ന്പെ​ട്ടി: പെ​രു​ന്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി പൂ​ർ​ണ​മാ​യും വ​ന​പ​രി​ധി​ക്ക് പു​റ​ത്താ​ണെ​ന്നും ഭൂ​മി​പ​തി​വ് ച​ട്ട​പ്ര​കാ​രം പ​ട്ട​യം ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി. റ​വ​ന്യു​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം പ​ഠ​നം ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റി.

61 വ​ർ​ഷം നീ​ണ്ട സാ​ങ്കേ​തി​ക കു​രു​ക്കാ​ണ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​നേ തു​ട​ർ​ന്ന് നീ​ങ്ങി​ക്കി​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പെ​രു​ന്പെ​ട്ടി​യി​ലെ 500 കു​ടും​ബ​ങ്ങ​ൾ​ക്കു​ണ്ട്. പ​ട്ട​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ഇ​വ​രു​ടെ കാ​ത്തി​രി​പ്പും സ​മ​ര​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ച് സ്ഥ​ലം അ​ള​ന്നു തു​ട​ങ്ങി​യ​ത്.

ക​ർ​ഷ​ക​രു​ടെ ഭൂ​മി​യും വ​ന​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ണ്ട​ക​ളും ക​ണ്ണാ​ടി ക​ല്ലു​ക​ളും കൃ​ത്യ സ്ഥാ​ന​ങ്ങ​ളി​ൽ ത​ന്നെ കാ​ണു​ന്ന​താ​യി ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദൂ​ര​ത്തി​ലും ദി​ക്കി​ലും 1958ലെ ​സ​ർ​വേ അ​ട​യാ​ള​ങ്ങ​ൾ വ്യ​തി​യാ​നം കൂ​ടാ​തെ നി​ല​നി​ല്ക്കു​ന്നു . ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ത്തി​നു പു​റ​ത്താ​ണെ​ന്ന റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണ് ക​ള​ക്ട​ർ റ​വ​ന്യു മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വ​ന​ത്തി​ന്‍റെ അ​ള​വ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ വ​ന​ത്തി​ന്‍റെ മൊ​ത്ത അ​ള​വി​ൽ കു​റ​വ് ക​ണ്ടാ​ൽ പോ​ലും ക​ർ​ഷ​ക ഭൂ​മി വ​നം​വ​കു​പ്പി​ന് അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ല​പ്ര റി​സ​ർ​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ൾ​വ​നം മാ​ത്ര​മാ​ണ് ഇ​നി അ​ള​ക്കാ​നു​ള്ള​ത്. അ​ള​വു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക​ള​ക്ട​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി നാ​ളെ അ​വ​സാ​നി​ക്കും. ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ പ​കു​തി​യെ അ​ടി​സ്ഥാ​ന ഭൂ​നി​കു​തി ര​ജി​സ്റ്റ​റി​ൽ നി​ല​വി​ൽ റി​സ​ർ​വ് വ​നം എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത് തി​രു​ത്തി ഭൂ​മി പ​തി​വു ച​ട്ട​പ്ര​കാ​രം പ​ട്ട​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Related posts