റാഞ്ചി: ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥിനിയെ കോളജിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈകള്‍ രണ്ടും അറുത്തുമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ടീച്ചേഴ്സ് ട്രെയിനിംഗ് വിദ്യാര്‍ഥി സോണാലി മുര്‍മു (30) ആണ് കൊല്ലപ്പെട്ടത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഇവര്‍.— ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ കൊലനടത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്കി. നിലവിളി കേട്ട് ഓടിയെത്തിയ ഒരു സ്ത്രീയാണ് പോലീസിന് കൊലപാതകത്തെ കുറിച്ചു വിവരം നല്‍കിയത്. സംഭവസ്ഥലത്തുനിന്ന് ഒരു ബൈക്ക് ഈസമയം പാഞ്ഞുപോയതായി ഇവര്‍ മൊഴി നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.—
എന്തൊരു ക്രൂതര! കൈകള്‍ അറുത്തുമാറ്റിയ നിലയില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം; വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഇവര്‍
