എന്തൊരു ക്രൂരത! ടിവി കാണുന്നതിനിടെ ബഹളംവച്ചു, പിഞ്ചുകുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും 22 തവണ മര്‍ദിച്ചെന്നുപോലീസ്

crimeഷിക്കാഗോ: അമേരിക്കയില്‍ ടിവി കാണുന്നതിനിടെ ബഹളംവച്ചതിന് നാലു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു. മിനയപോളിസ് സ്വദേശിയായ കോറി മോറിസ് (21) എന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും ഇയാള്‍ 22 തവണ മര്‍ദിച്ചെന്നുപോലീസ് പറയുന്നു. മോറിസ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ കുട്ടി ബോധരഹിതയായി മേശപ്പുറത്ത് കിടക്കുകയായിരുന്നു. കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടെലിവിഷന്‍ കാണുന്നതിനിടെ ശബ്ദമുണ്ടാക്കിയ മകളെ മോറിസ് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോകുകയും മേശപ്പുറത്ത് ഇരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും കുട്ടി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്. പെെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് മോറിസിനെന്ന് പോലീസിനോട് അവര്‍ പറഞ്ഞു.

Related posts