എന്റെ കന്നി വോട്ടിന്റെ ഓര്‍മയ്ക്ക് ഓര്‍മമരം

kkd-maramസുല്‍ത്താന്‍ ബത്തേരി: ആദ്യ വാട്ടിന്റെ ഓര്‍മക്കായി ജില്ല തെരഞ്ഞെടുപ്പ കമ്മീഷന്റെ ഓര്‍മ്മമരം. കന്നി വോട്ടര്‍മാര്‍ക്കും 75 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ നല്‍ക്കും. ഓര്‍മമരം പദ്ധതിയില്‍ തെരെഞ്ഞെടുക്കപെട്ട 47 ബൂത്തുകളിലെ വോട്ടര്‍മാര്‍ക്കും മരത്തൈകള്‍ വിതരണം ചെയ്യും. പദ്ധതി പ്രകാരം 71500 ഓളം തൈകളാണ് വിതരണം ചെയ്യുക. വനംവകുപ്പ്, ആര്‍എആര്‍എസ് അമ്പലവയല്‍ എന്നിവയുടെ നഴ്‌സറികളില്‍ തയാറാക്കിയ മാവ്, പേര, നെല്ലി, സീതപ്പഴം, ലിച്ചി, റംമ്പുട്ടാന്‍ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുക. വിതരണത്തിനു ശേഷം ബാക്കിവരുന്ന തൈകള്‍ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യും.

Related posts