എന്റെ കുഴപ്പമാ സാറേ…! സിനിമയ്ക്കു പോകാന്‍ വിളിച്ച ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത് അമിതകൂലി; കയറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച ഓട്ടോഡ്രൈവര്‍ക്കു വെട്ടേറ്റു

bLOODഓമല്ലൂര്‍: അമിത ഓട്ടോക്കൂലി ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ കൈയില്‍ കടന്നു പിടിച്ച ഓട്ടോ ഡൈവ്രര്‍ക്കു വെട്ടേറ്റു. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെ ഓമല്ലൂരിലാണു സംഭവം.

പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം ഒരാള്‍ കുടുംബ സമേതം സിനിമയ്ക്കു പോകാന്‍ ഓട്ടോറിക്ഷ വിളിച്ചുവരുത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. ഓട്ടോഡ്രൈവര്‍ അമിതകൂലി ആവശ്യപ്പെട്ടതോടെ വീട്ടുകാരന്‍ ഓട്ടോയില്‍ കയറാന്‍ വിസമ്മതിച്ചു മടങ്ങിപ്പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ഇതോടെ പ്രകോപിതനായ ഓട്ടോഡ്രൈവര്‍ വീട്ടിലെ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചെന്നാണ് ആക്ഷേപം.

ഇതോടെ വീട്ടുകാരും ഓട്ടോക്കാരനും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഓട്ടോക്കാരനു വെട്ടേല്‍ക്കുകയുമായിരുന്നെന്നു പറയുന്നു. തലയ്ക്കു മുറിവേറ്റ ഇയാള്‍ അതേ ഓട്ടോയില്‍ത്തന്നെ മെയിന്‍ റോഡിലെത്തി നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വീട്ടുകാരന്റെ പരിചയക്കാരന്‍ തന്നെയാണ് ഓട്ടോെ്രെഡവറെന്നാണു പോലീസ് പറയുന്നത്.

വീട്ടുകാര്‍ തന്നെയാണു പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വിവരമറിയിച്ചത്. തുടര്‍ന്നു പോലീസെത്തി വെട്ടിയ ആളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു മെഡിക്കല്‍ കോളജിലെത്തി പരിക്കേറ്റ ഓട്ടോറിക്ഷ െ്രെഡവറുടെ മൊഴിയെടുത്തെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞാണു പരിക്കേറ്റതെന്ന നിലപാടിലായിരുന്നു ഡ്രൈവര്‍. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ കുഴപ്പംകൊണ്ടാണു വെട്ടു കിട്ടിയതെന്നും പരാതിയില്ലെന്നും അറിയിച്ചതോടെ പോലീസ് കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു.

Related posts