എല്ലാം കാമുകിയ്ക്കുവേണ്ടി! കാമുകിയുടെ ശത്രുവായ യുവതിയെ അനാശാസ്യക്കാരിയായി ചിത്രീകരിച്ചു; വാട്‌സ്ആപ്പ് വഴി ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

whatsappകോഴിക്കോട്: കാമുകിയുടെ ശത്രുവായ യുവതിയെ അനാശാസ്യക്കാരിയായി ചിത്രീകരിച്ച്് ഫോട്ടോയും ഫോണ്‍നമ്പറും വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാങ്കയം സ്വദേശി തൊണ്ടിയില്‍ ലിജോ ജോസഫ് (26) നെയാണ് ചേവായൂര്‍ എസ്‌ഐ യു.കെ. ഷാജഹാന്‍ അറസ്റ്റുചെയ്തത്.

വെള്ളിമാടുകുന്നില്‍ വാടകയ്ക്കു താമസിക്കുന്ന മുപ്പതുകാരിയെയാണ് അഭിസാരികയായി ചിത്രീകരിച്ചത്. ലിജോയുടെ കാമുകിയുമായി ശത്രുതയുള്ള ഇവരോടുവിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നു ഫോട്ടോ കോപ്പിചെയ്‌തെടുത്തായിരുന്നു പ്രചാരണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഫോട്ടോയും ഫോണ്‍നമ്പറും വന്നതോടെ യുവതിക്കു  നിരന്തരം ഫോണ്‍കോളുകള്‍ വരാന്‍തുടങ്ങി. തുടര്‍ന്ന് ഇവര്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.

Related posts