എല്ലാം കേസ് അന്വേഷണത്തിന്റെ ഭാഗം…! അധ്യാപികയ്ക്ക് വാട്‌സ്അപ്പിലൂടൈയും മൊബൈലിലൂടെയും അശ്ലീലസന്ദേശം; എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

Siതൊടുപുഴ: പരാതിക്കാരിയായ അധ്യാപികയോടു മോശമായി പെരുമാറിയ കരിമണ്ണൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സുബ്രഹ്മണ്യത്തെ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തു. ശാന്തന്‍പാറ പോലീസ് കേസെടുത്തതിനുശേഷമാണു സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ശാന്തന്‍പാറ എസ്‌ഐയായിരിക്കുമ്പോഴാണ് അധ്യാപികയുടെ പരാതി അന്വേഷിക്കാന്‍ മൂന്നാര്‍ എഎസ്പി, സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടത്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദേശി ഒന്നേകാല്‍ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായിട്ടാണ് അധ്യാപിക എഎസ്പിയെ സമീപിച്ചത്.

സ്‌പെഷല്‍ സ്കൂള്‍ തുടങ്ങാനെന്ന പേരിലാണു ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട വിദേശിയായ മിഷേല്‍ അധ്യാപികയില്‍നിന്നു പണം തട്ടിയെടുത്തത്. മിഷേലിന്റെ അക്കൗണ്ടിലേക്ക് അധ്യാപിക പണം നിക്ഷേപിക്കുകയായിരുന്നു. ശാന്തന്‍പാറ എസ്‌ഐയായിരുന്ന സുബ്രഹ്ണ്യത്തെ കേസ് ഏല്പിക്കുകയും ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി വന്ന എസ്‌ഐ സ്ഥിരംശല്യമായി മാറുകയായിരുന്നു. എസ്‌ഐയുടെ താമസസ്ഥലത്തേക്കു വരാന്‍ ആവശ്യപ്പെടുകയും വാട്‌സ് അപ്പിലൂടൈയും മൊബൈലില്‍ മെസേജിലൂടെയും അശ്ലീലസന്ദേശം അയയ്ക്കുകയും ചെയ്തു. എസ്‌ഐയുടെ ശല്യം വര്‍ധിച്ചപ്പോള്‍ അധ്യാപിക കുടുംബസമേതം മറ്റൊരു സ്ഥലത്തേക്കു മാറിതാമസിച്ചു. എന്നിട്ടും ശല്യം അവസാനിച്ചില്ല. ഇതേത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

അധ്യാപികയുടെ പരാതി അന്വേഷിക്കാന്‍ ഇടുക്കി വനിതാ സെല്‍ സിഐയോടു എസ്പി ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണെ്ടന്നു മനസിലാക്കിയ എസ്പി കേസെടുക്കാന്‍ നിര്‍ദേശിച്ചു. കേരള പോലീസ് ആക്ട് 120 പ്രകാരവും അപമാനിക്കാന്‍ ശ്രമിച്ചതിന് 354 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സുബ്രഹ്മണ്യം ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്. ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Related posts