കണ്ണൂര്‍: നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ പങ്കാളികളാകണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന നടപടികള്‍, ജനവിരുദ്ധ നടപടികള്‍ എന്നിവയ്ക്കെതിരേയായിരിക്കും ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുകയെന്നും ധര്‍മടത്ത് വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. നമ്മുടെ നാടിന്റെ നൊമ്പരമായി ജിഷമാര്‍ ഇനിയുണ്ടാകരുത്. ഇതുപോലെ കെടുകാര്യസ്ഥതയോടെ നിയമപാലനം ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു.