കാലടി: വെള്ളാരപ്പിള്ളിയിലൂടെ ബിപിസിഎല്‍ പെട്രോളിയം കമ്പനിയുടെ എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സംയുക്ത സമരസമിതി രൂപീകരിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സാ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, പഞ്ചായത്തംഗം അഞ്ജു ഷൈന്‍ എന്നിവര്‍ രക്ഷാധികാരികളായും കെ.എസ്. ജമാലുദീന്‍ (കണ്‍വീനര്‍), ജോര്‍ജ് കൂട്ടുങ്കല്‍ (സെക്രട്ടറി), എം.കെ. ബിജു (ട്രഷറര്‍) എന്നിവരടങ്ങുന്ന പതിനാറംഗ കമ്മിറ്റി രൂപീകരിച്ചു. സമരസമിതിയുടെ ഓഫീസ് ഉദ്ഘാടനം കണ്‍വീനര്‍ കെ.എസ്. ജമാലുദീന്‍ നിര്‍വഹിച്ചു.
അമ്പലമേട് ബിപിസിഎല്‍ പെട്രോളിയം കമ്പനിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്ന വാതക പൈപ്പ്‌ലൈന്‍ ചട്ടങ്ങള്‍ നിയമങ്ങളും പാലിക്കാതെയാണ് ജനവാസകേന്ദ്രമായ വെള്ളാരപ്പിള്ളിയിലൂടെ കടന്നു പോകുന്നതെന്നും ഇതിനെതിരെ ഡപ്യൂട്ടി കളക്ടര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്നും ജനകീയ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.