തലയില്ലാത്ത ജിറാഫ്; എവിടെ.. ജിറാഫിന്റെ തലയെവിടെ…?

jirafതലയില്ലാത്ത ഒരു ജിറാഫിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഈ ചിത്രം എത്തിയത്. സഫാരി പാര്‍ക്ക് ഗൈഡും ഫോട്ടോഗ്രാഫറുമായ അര്‍നോ പീറ്റേഴ്‌സണ്‍ ആണ് ചിത്രം പകര്‍ത്തിയത്. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഫോട്ടോഷോപ്പായിരിക്കുമെന്ന്.

എന്നാല്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ അര്‍നോ തന്നെ വെളിപ്പെടുത്തുന്നു. ജിറാഫ് ആഹാരം കഴിക്കാന്‍ മറുവശത്തേക്കു തല തിരിച്ചപ്പോളാണ് താന്‍ ചിത്രം പകര്‍ത്തിയതെന്ന് അര്‍നോ പറഞ്ഞു.

Related posts