രാത്രിയിൽ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യു​വാ​വി​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന നാ​ലം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കേ​ള​കം സ്വ​ദേ​ശി​യു​ടെ മൂ​ന്ന​ര​പ്പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ.

ചാ​ലാ​ട് ജ​യ​ന്തി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന കേ​ള​കം ചെ​ട്ടി​യാ​പ്പ​റ​ന്പ് കാ​ർ​ത്തി​ക​യി​ലെ മ​ഹേ​ഷ് എം. ​നാ​യ​രു​ടെ (28) മൂ​ന്ന​ര​പ്പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി ജു​നൈ​സ് (29), ഏ​ച്ചൂ​ർ ക​മാ​ൽ​പീ​ടി​ക​യി​ലെ ടി​ഷാ​ദ് (23), കു​ടു​ക്കി​മെ​ട്ട ഹാ​ജി​മൊ​ട്ട​യി​ലെ ഇ​ർ​ഷാ​ദ് (25), കാ​ഞ്ഞി​രോ​ട് പു​റ​വൂ​രി​ലെ അ​ബ്‌​ദു​ൾ ന​സീ​ർ (34) എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്.

ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ര​ത്ന​കു​മാ​റി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്തി​ൽ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 28ന് ​രാ​ത്രി 11.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്രെ​യി​ൻ ഇ​റ​ങ്ങി ചാ​ലാ​ട്ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു പോ​കു​ന്ന​വ​ഴി​യാ​ണ് മ​ഹേ​ഷി​ന്‍റെ മാ​ല ക​വ​ർ​ന്ന​ത്.

Related posts