കൊല്ലം : കൊല്ലം എംഎല്‍എ മുകേഷിനെ കാണ്മാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ പരാതി സ്വീകരിച്ചു രസീത് നല്കിയ കൊല്ലം വെസ്റ്റ് എസ്.ഐ. ഗിരീഷിനെ രാഷ്ട്രീയബന്ധം ആരോപിച്ചു ചുമതലയില്‍ നിന്നും ഒഴിവാക്കിയ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ് ജനറല്‍ സെക്രട്ടറി അനീഷ് പടപ്പക്കര, കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം എന്നിവര്‍ പ്രതിഷേധിച്ചു.
സിപിഎമ്മിന്റെ സെല്‍ ഭരണത്തിന് തെളിവാണ് പോലീസിനെതിരെ ഇത്തരത്തിലുള്ള നടപടികളെന്നും നേതാക്കന്മാര് ആരോപിച്ചു. പോലീസില്‍ പരാതി നല്കുന്ന പരാതിക്കാരന് രസീത് നല്‍കണമെന്നത് നിയമമാണെന്നിരിക്കെ കൃത്യനിര്‍വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാറ്റിയത് ഉദ്യോഗസ്ഥരുടെ മനോവീര്യം നശിപ്പിക്കുന്ന നടപടിയാണ്. പിണറായി വിജയന് സര്‍ക്കാരിന്റെ പോലീസ് നയം ഇതായിരിക്കുമെന്ന സൂചനയാണ് ഇത്തരത്തിലുള്ള നടപടികള്‍ വഴി വെളിവാക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.