കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍​ട്രീ​റ്റ്‌​മെ​ന്‍റ് സെന്‍ററിലെ  പീഡനം;  പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചവർക്ക്  വാർഡ് ജനപ്രതിനിധിയുടെ വക എട്ടിന്‍റെ പണി; കുറ്റവാളിയെ പൊക്കി പോലീസും

കോ​ട്ട​യം: നാ​ട്ട​കം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍​ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ കോ​വി​ഡ് രോ​ഗി​യാ​യ പ​തി​നാ​ലു​കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ശേ​ഷം, കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ടെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ത​ന്നു പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന ജ​ന​പ്ര​തി​നി​ധി​യു​ടെ നീ​ക്കം പൊ​ളി​ച്ച​ത് ഇ​ര​യു​ടെ വാ​ര്‍​ഡി​ലെ ജ​ന​പ്ര​തി​നി​ധി. 

കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി 33-ാം വാ​ര്‍​ഡി​ലാ​ണ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​വാ​ര്‍​ഡി​ലെ ജ​ന​പ്ര​തി​നി​ധി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ്, പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പാ​ക്കി​ല്‍ നെ​ടും​പ​റ​മ്പി​ല്‍ കൊ​ച്ചു തോ​പ്പി​ല്‍​ സ​ച്ചി​നെ (26) കോ​വി​ഡ് സെ​ന്‍റ​റി​ല്‍ താ​ത്കാ​ലി​ക ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നാ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ നി​യ​മി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.​

സം​ഭ​വം ഉ​ണ്ടാ​യ ശേ​ഷം, പ്ര​തി​യെ ര​ക്ഷ​പെ​ടു​ത്തു​വാ​നു​ള്ള എ​ല്ലാ വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്തി.​ ഇ​തി​നി​ട​യി​ല്‍, ഇ​ര താ​മ​സി​ക്കു​ന്ന 32-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കേ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യ​തും പ്ര​തി പി​ടി​യി​ലാ​യ​തു​മെ​ന്ന് ഇ​ര​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. 

Related posts

Leave a Comment