അമ്പലപ്പുഴ: 16 കാരിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. പുന്നപ്ര സ്റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ സാമോനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ജില്ലാ പോലീസ് ചീഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐജിയാണ് എസ്‌ഐക്കെതിരേ നടപടിയെടുത്തത്. ഒരാഴ്ചമുമ്പാണ് സാമോന്‍ വണ്ടാനത്തെ ഒരു ലോഡ്ജില്‍ 16 കാരിയെ വിളിച്ചുവരുത്തിയത്. ഈ ലോഡ്ജിലെ താമസക്കാരനായ ഇദ്ദേഹം വൈകുന്നേരം പെണ്‍കുട്ടിയുമായി ലോഡ്ജിലെ മുറിയില്‍ കണ്ട നാട്ടുകാര്‍ സാമോനെ മര്‍ദിച്ച് അവശനാക്കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടി ഇദ്ദേഹത്തിനെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാമോനെതിരേ പുന്നപ്ര പോലീസ് കേസെടുക്കുകയായിരുന്നു.