അരിമ്പൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന് വോട്ട് ചോദിച്ച് നടി കവിയൂര്‍ പൊന്നമ്മ എത്തി. എന്റെ മോനെ വിജയിപ്പിക്കണമെന്നും എങ്കിലേ എനിക്ക് സന്തോഷമാകൂ എന്നും അവര്‍ പറഞ്ഞു. കുന്നത്തങ്ങാടി സെന്ററില്‍ ബിജെപി പഞ്ചായത്ത് റാലിക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം. സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷണന്‍, രതീഷ്, രമ ജോര്‍ജ്, സുധീഷ് മേനോത്ത് പറമ്പില്‍, സുജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എ.എന്‍.രാധാകൃഷ്ണന് വോട്ട് ചോദിച്ച് സിനിമാ താരം കവിയൂര്‍ പൊന്നമ്മ
