ഏപ്രില്‍ഫൂളിനു ബോളിവുഡ് നടി ഷെനാസ് ഗര്‍ഭിണിയായി

shenazബോളിവുഡ് നടിയും മോഡലും അവതാരകയുമായ  ഷെനാസ് ട്രെഷറി ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ പറ്റിക്കാനിറങ്ങിയത് വ്യത്യസ്തമായ രീതിയിലാണ്.   വിഡ്ഢിദിനത്തില്‍  ഗര്‍ഭിണിയായി വേഷം കെട്ടിയാണ് ഷെനാസ് പുറത്തിറങ്ങിയത്.   തലയണ വയറ്റില്‍ കെട്ടിവച്ചാണ് ഷെനാസ് ഗര്‍ഭിണിയായി വേഷപ്പകര്‍ച്ച നടത്തിയത്.   ഒരു ബാറിലേക്കാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ ഷെനാസ് കടന്നുചെന്നത്. ഗര്‍ഭിണിയായ സ്ത്രീ മദ്യപിക്കുകയും ആടുകയും പാടുകയും ചെയ്യുന്നതുകണ്ട് ആള്‍ക്കാര്‍ ഇടപെടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തതോടെയാണ്    സംഭവം ഏപ്രില്‍ഫൂള്‍ ആണെന്ന് നടി വെളിപ്പെടുത്തിയത്.

Related posts