ഹന്‍സികയുടെ ഉയിരേ ഉയിരേ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യും. നടി ജയപ്രദയുടെ മകന് സിദ്ദു നായകനാ കുന്ന ആദ്യ ചിത്രമാണ് ഉയിരേ ഉയിരേ. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോ ടകം ഹിറ്റായിക്കഴിഞ്ഞു. ഛായാ സിം ഗ്, ആടുകളം നരേന്, രോഹിണി തുടങ്ങിയവരും ചിത്ര ത്തിലുണ്ട്. ജയപ്രദ ഫിലിംസിന്റെ ബാനറില്‍ എ.ആര്. രാജ ശേഖരനാണ് ചിത്രം നിര്‍മിക്കുന്നത്.
അതേ ദിവസം തന്നെ രണ്ട് ഹൊറര്‍ ചിത്രങ്ങളും തിയറ്റിലെത്തുന്നുണ്ട്. ‘ഹലോ നാന് പേയ് പേസ്രേന്’, ‘ഡാര് ലിംഗ് 2’ എന്നീ ചിത്രങ്ങളോടാണ് ഉയിരേ ഉയിരേ എന്ന ചിത്രം മത്സരിക്കാനെത്തുന്നത്.