ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനാനായ മിഷനില്‍ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലയ്ക്കാ മാല ലേലം വിശ്വാസികളില്‍ ആവേശവും ആഹ്‌ളാദവും ഉണര്‍ത്തി.
പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു ദേവാലയം ഉണ്ടാകണം എന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി തിരുനാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍ തിരുനാളില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നില്‍ ന്യൂജേഴ്‌സി ക്‌നാനായ മിഷനിലെ ടോം നേര്‍ച്ചയായി നല്കിയ ഏലയ്ക്ക മാല ലേലത്തിനു വച്ചപ്പോള്‍ ക്യുന്‍സ്, വെസ്റ്റ്‌ചെസ്റ്റര്‍, റോക്ലാന്‍ഡ്, കണക്റ്റികട്ട് ക്‌നാനായ മിഷനുകളിലെ അംഗങ്ങള്‍ ആവേശത്തോടെ അത് ഏറ്റെടുത്തു.
ഒടുവില്‍ റിക്കാര്‍ഡ് തുകയായ 42,000 ഡോളറിനാണ് ഏലയ്ക്ക മാല റോക്ലാന്‍ഡ് മിഷനിലെ രാജേഷ് പുത്തന്‍പുരക്കല്‍ സ്വന്തമാക്കിയത്. ലേലത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി, പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിനായി മുഴുവന്‍ തുകയും ഉപയോഗിക്കുമെന്ന് അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം