ഐബിഡി അവബോധ പരിപാടി മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു

EKM-MANJUകൊച്ചി: ലോക ഐബിഡി ദിനത്തോടനുബന്ധിച്ച് പിവിഎസ് ആശുപത്രിയില്‍ നടന്ന ഐബിഡി അവബോധ പരിപാടിയുടെ ഉദ്ഘാടനം ചലചിത്രതാരം മഞ്ജു വാര്യര്‍ നിര്‍വഹിച്ചു. കുടലില്‍ നീര്‍ക്കെട്ടുണ്ടാവുന്ന ഐബിഡി രോഗാവസ്ഥയെകുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും ഈ രോഗാവസ്ഥയില്‍ ഉള്ളവര്‍ എത്രയും വേഗത്തില്‍ രോഗവിമുക്തരാകട്ടെയന്ന ആശംസയും മഞ്ജു വാര്യര്‍ പങ്കുവച്ചു.

പൊതുജനങ്ങള്‍ക്ക് ഐബിഡി രോഗത്തെകുറിച്ചുള്ള അവബോധമുണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് പിവിഎസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ രോഗത്തെകുറിച്ചുള്ള ബോധവത്കരണവും നൂതന ചികിത്സാ രീതികളെകുറിച്ചുമുള്ള അവബോധക്ലാസുകള്‍ നടന്നു. കോളിറ്റിക്‌സ് ആന്‍ഡ് ക്രോണ്‍സ് ഫൗ|േഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പിവിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡൈജസ്റ്റീവ് ഡിസീസസാണ് പരിപാടി സംഘടിപ്പിച്ചത്.

കലൂര്‍ പിവിഎസ് ആശുപത്രിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പിവിഎസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.വി. മിനി, പിവിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയജസ്റ്റീവ് ഡിസീസസ് ഡയറക്ടര്‍ ഡോ. മാത്യു ഫിലിപ്, പിആര്‍ഒ വിന്‍സി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ഡോ. പ്രകാശ് സഖറിയാസ് സ്വാഗതവും എന്‍ഡോസ്‌കോപി ഇന്‍ ചാര്‍ജ് ഡോ. ജെന്‍സി ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

Related posts