കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചിരുന്ന ഏകദിന ഉപവാസം ഉപേക്ഷിച്ചു. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ദുരൂഹത നീക്കുമെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഉപവാസം വേണ്‌ടെന്ന് വച്ചത്. ശനിയാഴ്ചയാണ് ഉപവാസം നടത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചിരുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ചാലക്കുടി എംഎല്‍എ ബി.ഡി.ദേവസി നേരിട്ടെത്തി കലാഭവന്‍ മണിയുടെ കുടുംബത്തെ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ മന്ത്രി എ.സി.മൊയ്തീനും ഫോണില്‍ സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചു. ഇതേതുടര്‍ന്നാണ് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉപവാസം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചത്.