ഒന്നുറക്കെ പറഞ്ഞിരുന്നെങ്കില്‍..! ബന്ധു നിയമനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി; വകുപ്പ് നിയമനം തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലെന്നു പിണറായി വിജയന്‍

fb-pinarai

തിരുവനന്തപുരം: കെഎസ്‌ഐഇയില്‍ ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വകുപ്പില്‍ നിയമനം നടത്തുന്നതിന് മന്ത്രിക്ക് തീരുമാനമെടുക്കാം. തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മൂല്യങ്ങള്‍ നിലനിര്‍ത്താനാണ് ജയരാജന്‍ രാജിവച്ചതെന്നും അതു മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിനു ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് ഡയറക്ടര്‍ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ലെന്നും  തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ യുഡിഎഫിന്റെ സമീപനമല്ല എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സഭയില്‍ പറഞ്ഞത്. പ്രതിപക്ഷത്ത് നിന്നും വി.ഡി.സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Related posts