പ​ത്തി​വി​ട​ർ​ത്തി ചു​റ്റു​പാ​ടും വീ​ക്ഷി​ച്ച് നി​ൽ​ക്കു​ന്ന രാ​ജ​വെ​മ്പാല വീ​ട്ടു​മു​റ്റ​ത്ത് ! ഞെട്ടിവിറച്ച് വീട്ടുകാരും നാട്ടുകാരും

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ത​ടി​ക്കു​ളം ഭാ​ഗ​ത്ത് ക​തി​ർ​വേ​ലി​ൽ ബി​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ രാ​ജ​വെ​മ്പാല വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ഭീ​തി​യി​ലാ​ഴ്ത്തി.

ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് 12 അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാല​യെ ക​ണ്ട​ത്.

വീ​ടി​നോ​ട് ചേ​ർ​ന്ന പു​ളി​മ​ര​ത്തി​ലാ​യി​രു​ന്നു പാ​മ്പിനെ ആ​ദ്യം ക​ണ്ട​ത്. കോ​ത​മം​ഗ​ലം റേ​ഞ്ച് ത​ടി​ക്കു​ളം സെ​ക്ഷ​നി​ലെ വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് വാ​ച്ച​റും പാമ്പു​പി​ടു​ത്ത​ക്കാ​ര​നു​മാ​യ സി.​കെ.​വ​ർ​ഗീ​സാ​ണ് സാ​ഹ​സി​ക​മാ​യി രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.

വ​ർ​ഗീ​സ് പു​ളി​മ​ര​ത്തി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ പാമ്പ്‌ ഇ​ഴ​ഞ്ഞ് വീ​ട്ടു​മു​റ്റ​ത്തെ​ത്തി. പ​ത്തി​വി​ട​ർ​ത്തി ചു​റ്റു​പാ​ടും വീ​ക്ഷി​ച്ച് നി​ൽ​ക്കു​ന്ന പാമ്പിനെ കാ​ണാ​ൻ ആ​ളു​ക​ളും ത​ടി​ച്ചു​കൂ​ടി.

ബി​എ​ഫ്ഒ​മാ​രാ​യ ഡി.​ഷി​ബു, നൂ​റു​ൾ ഹ​സ​ൻ, വാ​ച്ച​ർ ജി​ജോ, അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ന്പി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Related posts

Leave a Comment