ഒരു ബാലവിവാഹം! പന്ത്രണ്ട് വയസുകാരിയെ 65കാരന്‍ വിവാഹം കഴിച്ചു

marriageപന്ത്രണ്ട് വയസുകാരിയെ 65കാരന്‍ വിവാഹം കഴിക്കുന്നത് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ. അതും ബാലവിവാഹം നിയമവിരുദ്ധമായ ഈ കാലത്ത്‌,
എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നു. ന്യൂയോര്‍ക്കിലെ ഒരു തെരുവോരത്തു നിന്നുമാണ് 65കാരനായ വരനേയും 12കാരിയായ വരനേയും ആളുകള്‍ പൊക്കിയത്. ആളുകള്‍ പിടികൂടുമ്പോള്‍ ഇരുവരും വിവാഹവേഷത്തിലായിരുന്നു. ഒരു കിഴവന്‍ ബാല്യം വിട്ടുമാറാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് എങ്ങനെ നീതിയാകും എന്ന ചിന്തയാണ് വഴിയാത്രക്കാരെ അസ്വസ്ഥരാക്കിയത്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടിയോട് ഇതു പാടില്ലെന്നായിരുന്നു ചില അഭ്യുദയകാംക്ഷികളുടെ അഭിപ്രായം. ചിലര്‍ അന്വേഷിച്ചത് പെണ്‍കുട്ടിയുടെ അമ്മയെവിടെയെന്നാണ്.

താന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതപ്രകാരമാണ് ഇവളെ വിവാഹം കഴിച്ചതെന്നു വരന്‍ പറഞ്ഞതോടെ പലരും രോക്ഷാകുലരായി. ഇതിനിടയില്‍ പെണ്‍കുട്ടിയെ കിളവന്‍ വരനില്‍ നിന്നും രക്ഷിച്ചു കൊണ്ടുപോവാനും ചിലര്‍ ശ്രമം നടത്തി. നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെല്ലോ ഇവിടെ നടന്നത്, ഇതിന്റെ തുടര്‍ നടപടി പോലീസ് എടുക്കട്ടെയെന്നു കരുതി ചിലര്‍ പോലീസിനെ വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്. വിവാഹം ഒരു നാടകമായിരുന്നു. ഒരു സാമൂഹികാവബോധ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു നാടകം. ലോകമെമ്പാടും ഓരോ ദിവസവും 33,000  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നുവെന്നാണ് കണക്ക്. ഇതിനെതിരെയുള്ള ബോധവല്‍ക്കരണമായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.

കുസൃതി നിറഞ്ഞ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ പ്രശസ്തനായ കോബി പേഴ്‌സിന്‍  യുട്യൂബ് ചാനലില്‍  പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 9,31,000ല്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മസാച്യുസെറ്റ്‌സില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ് ഈ തട്ടിപ്പു പരിപാടിക്ക് പ്രചോദനമായത്. ഈ സംഭവത്തില്‍ മാതാപിതാക്കളുടെ അനുവാദത്തോടെ 12 കാരിയായ പെണ്‍കുട്ടി വിവാഹിതയാവുകയായിരുന്നു…

Related posts