വൈപ്പിന്‍: ഒരേ സമയം വിവിധ വാദ്യോപകരണങ്ങള്‍ വായിച്ച് ലിംകാ ബുക്ക് റെക്കോര്‍ഡ് ഇട്ട ടാലന്റ് പബ്ലിക്ക് സ്കൂളിലെ ഉപകരണ സംഗീത ധ്യാപകന് പി സി ചന്ദ്രബോസിനു വീണ്ടും അംഗീകാരം. ഇക്കുറി ഒരേ സമയം രണ്ട് ഏഷ്യന്‍ റെക്കോഡിനാണ് ചന്ദ്രബോസ് അര്‍ഹത നേടിയത്. സ്കൂളിലെ മൂന്നര വയസ്സ് മുതല്‍ ഏഴ് വയസുവരെയുള്ള 58 വിദ്യാര്‍ഥികളെ ആറുമാസത്തെ പരിശീലനത്തിലൂടെ ശിങ്കാരിമേളം അഭ്യസിപ്പിച്ച് നടത്തിയ പ്രകടനമാണ് ആദ്യത്തേത്. രണ്ടാമത്തേത് മൂന്ന് ചെണ്ട, രണ്ട് വലംതല, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഒരേസമയം 48 മിനിറ്റ് തുടര്‍ച്ചയായി വായിച്ച് ചന്ദ്രബോസ് നടത്തിയ പ്രകടനമാണ് ഏഷ്യന്‍ റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്. ചെമ്പട, ശിങ്കാരി, ശിങ്കാരി ഫോക്ക്, ഏഴ് കോല് എണ്ണം എന്നിവ വായിച്ചുകൊണ്ട് ഏവരേയും അതിശയിപ്പിച്ചാണ് റിക്കോര്‍ഡില്‍ കയറിയത്.
ടാലന്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകടനത്തിനു സാക്ഷ്യം വഹിച്ച് വിധി പ്രഖ്യാപിക്കാന്‍ ഏഷ്യന്‍ റെക്കോര്‍ഡ് പ്രതിനിധികള്‍ എത്തിയിരുന്നു. യുആര്‍എഫ് വേള്‍ഡ് എഷ്യന്‍ റെക്കോഡ് ജൂറി അംഗം സുനില്‍ ജോസഫ് അവാര്‍ഡ് വിതരണം നടത്തി. സ്കൂള്‍ ഡയറക്ടര്‍ കെ.ഐ. അബ്ദുള്‍കലാം, സ്കൂള്‍ അക്കാദമിക് ഡയറക്ടര്‍ ബഷീര്‍ എം. ബി. പ്രിന്‍സിപ്പാള്‍ കെ. ജെ. പോള്‍, സിനിമാന-സീരിയല്‍-നാടകകൃത്ത് ഞാറയ്ക്കല്‍ ശ്രീനി, വാവ ജനറല്‍സെക്രട്ടറി കെ. എസ്. രാധാകൃഷ്ണന്, അനില്‍ പ്ലാവിയന്‍സ് എന്നിവരും സന്നിഹിതരായിരുന്നു.