ഒറ്റക്കോലം’ പൂജ നടന്നു

ottakollamവ്യത്യസ്തമായൊരു പ്രമേയവുമായി മലയാള സിനിമയില്‍ കാലുകുത്തുകയാണ്, ജയന്‍ കെ. സാജ് എന്ന നവാഗത സംവിധായകന്‍.  ശ്മശാനത്തില്‍ ശവം കത്തിക്കുന്നത് കുലത്തൊഴിലാക്കിയ ഒരാളുടെ കഥ പറയുന്ന ‘ഒറ്റക്കോലം’ എന്ന ചിത്രമാണ് ജയന്‍ കെ. സാജ് ഒരുക്കുന്നത്. ഒറ്റക്കോല’ത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം സുദര്‍ശന മണ്ഡപത്തില്‍ നടന്നു.  ചലച്ചിത്ര അക്കാദമി ചെയര്‍മാനും, സംവിധായകനുമായ ആര്‍. രാജീവ്‌നാഥ് ഭദ്രദീപം തെളിയിച്ചു.  പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോര്‍ണിയ മീഡിയ നിര്‍മ്മിക്കുന്ന ‘ഒറ്റക്കോല’ ത്തിന്റെ കഥ, സംവിധാനം – ജയന്‍ കെ. സാജ്, തിരക്കഥ, സംഭാഷണം – പ്രശാന്ത് അഴിമല, ക്യാമറ -ശശി രാമകൃഷ്ണന്‍, സംഗീതം – ഹരികൃഷ്ണന്‍ പന്തളം, എഡിറ്റര്‍ – ജയചന്ദ്രകൃഷ്ണ, കല – റിഷി എം., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പാപ്പച്ചന്‍ ധനുവച്ചപുരം, മേക്കപ്പ് – ബിജു പോത്തന്‍കോട്, കോസ്റ്റ്യൂമര്‍ – ഷിബു പുന്നക്കോട്, അസ്സോസിയേറ്റ് ഡയറക്ടര്‍ – രഘുനാഥ് കെ., കാസ്റ്റിംഗ് സപ്പോര്‍ട്ട് – മിഥുന്‍ മിത്രാസ്, സ്ക്രീന്‍ ടച്ച്, സ്റ്റില്‍ – അഭിലാഷ് 24 ഫ്രയിംസ്, കൃഷ്ണകിഷോര്‍, പി. ആര്‍. ഒ. – അയ്മനം സാജന്‍.

ബിജു ബാബു, ഹിമശങ്കര്‍, ശാന്തകുമാരി, സിമി ബൈജു എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.  തിരുവനന്തപുരത്ത് ഉടന്‍ ചിത്രീകരണം ആരംഭിക്കും.

അയ്മനം സാജന്‍

Related posts