ഓട്ടോ ഡ്രൈവറുടെ മരണം: സമഗ്ര അന്വേഷണംവേണം

klm-auto-caseപരവൂര്‍ : യൂണിഫോം ഇല്ലാത്തതി ന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സുരേന്ദ്രന്റെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ മാതൃകാപരമായി ശിക്ഷിക്കണം. നിരാലംബരായ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്കുക, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി നല്കുക കുടുംബത്തിന്റെ ബാങ്ക് ലോണിന്റെ പേരില്‍ ജപ്തി നടപടികള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

കഴിഞ്ഞ ദിവസം യൂണിഫോമില്ലാത്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത പരവൂര്‍ കൂനയില്‍ കളിലില്‍ വീട്ടില്‍ സുരേന്ദ്രന്‍ (49) സ്റ്റേഷനില്‍ വച്ച് മരണപ്പെടുകയാണുണ്ടായത്. മരിച്ച ഓട്ടോ ഡ്രൈവറുടെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. ഭാര്യയേയും വിദ്യാര്‍ഥികളായ കുട്ടികളേയും അദ്ദേഹം ആശ്വസിപ്പിച്ചു.

പ്രതിപക്ഷ നേതാവിനോടൊപ്പം കെപിസിസി നിര്‍വാഹക സമിതിയംഗം നെടുങ്ങോലം രഘു ഡിസിസി ഭാരവാഹികളായ എ.ഷുഹൈബ് എന്‍.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പരവൂര്‍ സജീബ്, മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍ കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.പ്രകാശ് എന്നിവര്‍ ഉണ്ടായിരുന്നു.

Related posts