ബ​ള്‍​ഗേ​റി​യ​ന്‍ ടീ​മി​ല്‍ ഇ​ടം ക​ണ്ട് കു​മ്പ​നാ​ട്ടു നി​ന്നൊ​രു മ​ല​യാ​ളി

കോ​ഴ​ഞ്ചേ​രി: ബ​ള്‍​ഗേ​റി​യ​ന്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഇ​ടം ക​ണ്ട് കു​മ്പ​നാ​ട് സ്വ​ദേ​ശി. അ​യ​ർ​ല​ണ്ടി​ലെ ബ്ലാ​ഞ്ച​സ് ടൗ​ണി​ല്‍ താ​മ​സി​ക്കു​ന്ന കു​മ്പ​നാ​ട് -കോ​യി​പ്രം മാ​യാ​ലി​ല്‍ വി​നു വ​ര്‍​ഗീ​സ്-​മോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഡെ​ല്‍​റി വി​നു വ​ര്‍​ഗീ​സി​നാ​ണ് (22) ഒ​രു വി​ദേ​ശ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഇ​ടം ക​ണ്ടെ​ത്താ​നാ​യ​ത്.

ബ​ള്‍​ഗേ​റി​യാ​യി​ല്‍ മൂ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഡെ​ല്‍​റി 130-140 കി​ലോ​മീ​റ്റ​ര്‍ സ്പീ​ഡി​ല്‍ പ​ന്തെ​റി​യാ​ന്‍ ക​ഴി​വു​ള്ള​തി​നാ​ല്‍ മീ​ഡി​യം ഫാ​സ്റ്റ് ബൗ​ള​റാ​യാ​ണ് ടീ​മി​ല്‍ ഇ​ടം പി​ടി​ച്ച​ത്.

ത​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ബ​ള്‍​ഗേ​റി​യ​ന്‍ ടീ​മി​നു​വേ​ണ്ടി​യാ​ണ് ക​ളി​ച്ച​ത്. മാ​ള്‍​ട്ടാ​യി​ക്കെ​തി​രെ റ്റി 20 ​അ​ന്താ​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ഡെ​ല്‍​റി​ക്ക് ല​ഭി​ച്ച​ത്. ഡ​ബ്ലി​നി​ലെ സ്വാ​ഡ്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നു​വേ​ണ്ടി ക​ളി​ക്കു​ന്നു​ണ്ട്.

ഡെ​ല്‍​റി ജ​നി​ച്ച​ത് നാ​ട്ടി​ലാ​ണെ​ങ്കി​ലും ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന​ത് അ​യ​ര്‍​ല​ണ്ടി​ലാ​ണ്. മൂ​ന്ന് വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ നാ​ട്ടി​ല്‍ വ​രാ​റു​ള്ള ഡെ​ല്‍​റി 2018 ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ലെ​ത്തി​യ​തെ​ന്ന് ഡെ​ല്‍​റി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ കു​മ്പ​നാ​ട് ക​വ​ല​യി​ല്‍ സൈ​നു വ​ര്‍​ഗീ​സ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

ഡെ​ല്‍​റി​യു​ടെ പി​താ​വും, അ​യ​ര്‍​ല​ണ്ടി​ലെ ഫാ​ര്‍​മ​സി​സ്റ്റു​മാ​യ വി​നു വ​ര്‍​ഗീ​സും സ്റ്റാ​ഫ് നേ​ഴ്സാ​യ അ​മ്മ മോ​ളി​യും എ​ല്ലാ​വ​ര്‍​ഷ​വും നാ​ട്ടി​ല്‍ വ​രാ​റു​ണ്ട്. ഡെ​വി​ള്‍​സ്, ഡെ​രോ​ണ്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment