ഓര്‍മകളുമായി ഓര്‍മത്തോപ്പില്‍ ഒത്തുചേര്‍ന്നു

KNR-ORMAകണ്ണൂര്‍ സിറ്റി: ഓര്‍മകളിരമ്പുന്ന ഓര്‍മത്തോപ്പില്‍ സ്‌നേഹച്ചൂരലിന്റെ മധുരവും കയ്പും പങ്ക് വെച്ചു ദീനുല്‍ ഇസ്‌ലാം സഭ ജിഎച്ച്എസ്എസില്‍ നിന്നും പഠിച്ചിറങ്ങിയ രണ്ടായിരത്തോളം പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. എ.എന്‍. കോയക്കുഞ്ഞി സ്ക്വയറില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമം കണ്ണൂര്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ആദ്യകാല അധ്യാപകരെ ആദരിച്ച സ്‌നേഹച്ചൂരല്‍ പരിപാടി പൂര്‍വ വിദ്യാര്‍ഥിയും എറണാകുളം ജില്ലാ ജഡ്ജിയുമായ കൗസര്‍ എടപ്പകത്ത് ഉദ്ഘാടനം ചെയ്തു.

ഓര്‍മത്തോപ്പ് ചെയര്‍മാന്‍ ഒ.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. സ്‌നേഹച്ചൂരല്‍ പരിപാടിയില്‍ സ്കൂള്‍ മാനേജര്‍ സി. സമീറിന്റെ അധ്യക്ഷതയില്‍ റിയോ ഒളിമ്പിക്‌സ് പ്രചരണ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. നിങ്ങളെ കാത്തിരിക്കുന്ന വാര്‍ധക്യം സെക്ഷന്‍ കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഡോ. ഉമറുല്‍ ഫാറൂഖ്, സ്മിത സുരേഷ് എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ മീഡിയ ചതിക്കുഴികളെ ബോധവത്കരണം നടത്തുന്ന ചാറ്റിംഗ് ആന്റ് ചീറ്റിംഗ് പരിപാടി എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്റ് വി.കെ. അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു.

പ്രമുഖ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ബി.എം. മുഹ്‌സിന്‍ വിഷയാവതരണം നടത്തി. കെയര്‍ ഏര്‍പ്പെടുത്തിയ എ.എന്‍ കോയക്കുഞ്ഞി സാഹിബ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണം ഫാത്തിമത്തുല്‍ സുസാനക്ക്  നല്‍കി. സമാപന സെക്ഷന്‍ മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ അറക്കല്‍ ആദിരാജ മുഹമ്മദ് റാഫിയെ ദുല്‍ഫുഖാര്‍ കളരിസംഘം നൗഫല്‍ ഗുരുക്കള്‍ വാളും പരിചയും നല്‍കി സ്വീകരിച്ചു. ഓര്‍മത്തോപ്പ് കര്‍മ പദ്ധതി ഡെപ്യൂട്ടി കളക്ടറും ഓര്‍മത്തോപ്പ് ചെയര്‍മാനുമായ ഒ. മുഹമ്മദ് അസ്ലം അവതരിപ്പിച്ചു.

യുവമാന്ത്രികന്‍ നിയാസ് കണ്ണൂരിന്റെ പ്രകടനം സദസിനെ ഹര്‍ഷാരവം അണിയിച്ചു. പൂര്‍വ വിദ്യാര്‍ഥിയായ ഷഹനാസ് പള്ളിക്കലകത്തിന്റെ ചിത്ര പ്രദര്‍ശനം എബി.എന്‍. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ഓര്‍മത്തോപ്പ് കണ്‍വീനര്‍ ഇ.മുഹമ്മദ് റുഷ്ദി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.എം. സാബിറ നന്ദിയും പറഞ്ഞു. വിവിധ സെക്ഷനുകളിലായി പി. കുഞ്ഞിമുഹമ്മദ്, അഡ്വ.പി.മഹമൂദ്, ഡോ.പി.വി.എ. റഹീം, മുന്‍ മന്ത്രി കെ.സുധാകരന്‍, ടി.പി. മഹറൂഫ്, സി. ഉമര്‍ ഫാറൂഖ്, ബി.കെ ഫസല്‍, അഫ്‌സല്‍ മഠത്തില്‍, ജെ.എം. സമീറ  ടി. ഷറഫുദ്ധീന്‍, സി.സീനത്ത്, നിസാര്‍ സൂപ്പിയാര്‍, സത്താര്‍ എന്‍ജിനീിയര്‍, എം.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Related posts